ChuttuvattomThodupuzha

കാഞ്ഞിരമറ്റം മാധവം ബാലസദനത്തില്‍ നവരാത്രി ആഘോഷങ്ങള്‍ തിങ്കളാഴ്ച്ച

തൊടുപുഴ: കാഞ്ഞിരമറ്റം മാധവം മാതൃ സമിതിയുടെയും സൈന്യ മാതൃ ശക്തിയുടെയും സംയുക്താഭിമുഖത്തില്‍ നവരാത്രി ആഘോഷങ്ങള്‍ തിങ്കളാഴ്ച്ച നടക്കും. മാധവം ബാലസദനം ഓഡിറ്റോറിയത്തില്‍ വൈകിട്ട് 4ന് നടക്കുന്ന ചടങ്ങില്‍ നിലത്തെഴുത്തു കളരി, തിരുവാതിര, ഡാന്‍സ്, പാചകം, പാരമ്പര്യ ചികിത്സ,നടന്‍ കലാരൂപങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവരെ ആദരിക്കും.പ്രശസ്ത നിയമ വിദഗ്ദ്ധയും പ്രഭാഷകയുമായ അഡ്വ. അമ്പിളി അനില്‍ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുക്കും.തുടര്‍ന്ന് നവരാത്രിയും നാരീ ശക്തിയും എന്ന വിഷയത്തില്‍ പ്രഭാഷണവുംഉണ്ടാകും.വിവിധ ക്ഷേത്ര സമിതികളുടെ മാതൃ സമിതി അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും

Related Articles

Back to top button
error: Content is protected !!