ChuttuvattomThodupuzha

ദേവീ ക്ഷേത്രങ്ങളിൽ നവരാത്രി ആഘോഷങ്ങൾ 22,23,24 തീയതികളിൽ നടക്കും

പട്ടയക്കുടി: പഞ്ചമല ഭഗവതി മഹാദേവക്ഷേത്രത്തില്‍ നവരാത്രി മഹോത്സവവും വിദ്യാരംഭവും  22, 23, 24 തീയതികളില്‍ നടക്കും.22 ന്  ദുര്‍ഗാഷ്ടമി ദിനത്തില്‍ വൈകിട്ട് 6 ന് പുസ്തക പൂജവെപ്പ്, 23 ന് തിങ്കളാഴ്ച മഹാനവമി ദിനത്തില്‍ വൈകിട്ട് ആയുധപൂജ വെപ്പ്, 24 ചൊവ്വാഴ്ച വിജയദശമി ദിനത്തില്‍ രാവിലെ 6.30 മുതല്‍ 9 വരെ ഡോ. വിഷ്ണു ശര്‍മ കാളിമഠം കുട്ടികള്‍ക്ക്  വിദ്യാരംഭം കുറിപ്പിക്കല്‍ ചടങ്ങും ഈ ദിവസങ്ങളിലെല്ലാം ക്ഷേത്രത്തില്‍ പ്രത്യേക പൂജയും, കുട്ടികള്‍ക്ക് വിദ്യാഗോപാല മന്ത്രാര്‍ച്ചനയും നടക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് സുമിത്ത് തന്ത്രി, സെക്രട്ടറി ബിനു പിള്ള എന്നിവര്‍ അറിയിച്ചു. ബുക്കിങിന് 9920995288

കോടിക്കുളം: അഞ്ചക്കുളം മഹാദേവി ക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് പൂജവെയ്പും, ആയുധപൂജയും, വിദ്യാസരസ്വതി മഹായജ്ഞവും, വിദ്യാരംഭവും, സമൂഹ വാഹനപൂജയും 22, 23, 24 എന്നീ തീയതികളില്‍ വളരെ വിപുലമായി നടക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് ജയന്‍ കുന്നുംപുറത്ത്, സെക്രട്ടറി  പി.ആര്‍.രവീന്ദ്രനാഥന്‍ പറച്ചാലില്‍ എന്നിവര്‍ അറിയിച്ചു.22 ന്  ദുര്‍ഗാഷ്ടമി ദിനത്തില്‍ വൈകിട്ട് 5.30 മുതല്‍ പൂജവെയ്പ്, തുടര്‍ന്ന് ദുര്‍ഗാഷ്ടമി പൂജ. 23 ന് മഹാനവമി ദിനത്തില്‍  രാവിലെ പൂജവെയ്പ് തുടര്‍ച്ച, വൈകിട്ട് 5.30 മുതല്‍ ആയുധപൂജവെയ്പ്. 24 ന് വിജയദശമി ദിനത്തില്‍ രാവിലെ 5 ന് നിര്‍മാല്യ ദര്‍ശനം, അഭിഷേകം, ഉഷപൂജ, 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6.30ന് ക്ഷേത്രാചാര്യന്‍ ചേര്‍ത്തല സുമിത് തന്ത്രികളുടെ കാര്‍മ്മികത്വത്തില്‍ വിദ്യാരംഭം, 11 ന് വിദ്യാസരസ്വതി മഹായജ്ഞം. യജ്ഞത്തിന് എത്തുന്നവര്‍ ഒരു പുസ്തകവും, വാഴയിലയും, പുഷ്പങ്ങളും കരുതണം. 11.30 ന് സമൂഹ വാഹനപൂജ, വാഹന പൂജയ്ക്ക് എത്തുന്നവര്‍ നാളികേരം കരുതണം, തുടര്‍ന്ന് 1 ന് പ്രസാദ ഊട്ട് എന്നിവ നടക്കും.

തൊണ്ടിക്കുഴ: ശ്രീഅമൃതകലശ ശാസ്താ ക്ഷേത്രത്തില്‍ വിജയദശമി മഹോത്സവം 22 മുതല്‍ 24 വരെ നടക്കും. ദുര്‍ഗാഷ്ടമി നാളായ 22ന് വൈകിട്ട് പൂജവയ്പ്പും 24ന് രാവിലെ പൂജയെടുപ്പ്, 8ന് വിദ്യാരംഭം എന്നിവ നടക്കും. തൊടുപുഴ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ കാരിക്കോട് തോപ്പില്‍ റ്റി.ആര്‍. അംബികാദേവി കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിക്കും.

Related Articles

Back to top button
error: Content is protected !!