ChuttuvattomThodupuzha

തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം ഒക്ടോബർ 15 മുതൽ

തൊടുപുഴ:  തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 15 മുതല്‍ 24 വരെ നവരാത്രി മഹോത്സവം വിപുലമായ പരിപാടികളോടുകൂടി ആഘോഷിക്കും.  15 ന് നവരാത്രി പൂജ ആരംഭിക്കും. 22 ന് ദുര്‍ഗാഷ്ടമി പൂജവെയ്പും, 23 ന് മഹാനവമി ആയുധ പൂജയും 24 ന് വിജയദശമി ദിവസം രാവിലെ പൂജയെടുപ്പും തുടര്‍ന്ന് വിദ്യാരംഭവും കുറിക്കും. പ്രഗത്ഭ വ്യക്തിത്വങ്ങള്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കും.15 മുതല്‍ എല്ലാ ദിവസവും വൈകിട്ട് 6.30 മുതല്‍ സംഗീതാര്‍ച്ചന, തിരുവാതിര, ദേവീ മഹാത്മ്യപാരായണം, ക്ലാസിക്കല്‍ ഡാന്‍സ് എന്നീ കലാപരിപാടികളും ഉണ്ടായിരിക്കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കലാകാരന്‍മാര്‍ ഓഫീസുമായി ബന്ധപ്പെടേണം.

Related Articles

Back to top button
error: Content is protected !!