ChuttuvattomThodupuzha

അച്ചടക്ക ബോധവുമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ എന്‍.സി.സിയുടെ പങ്ക് നിര്‍ണായകം : ബ്രിഗേഡിയര്‍ ബിജു ശാന്താറാം

തൊടുപുഴ: അച്ചടക്കം രാജ്യസ്നേഹം നേതൃത്വപാടവം എന്നീ ഗുണങ്ങളോട് കൂടിയ യുവജനങ്ങളാണ് രാജ്യത്തിന്റെ പുരോഗതിയില്‍ നിര്‍ണായകമാവുക. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇവരെ മികച്ച രീതിയില്‍ പരിശീലിപ്പിക്കുന്നതില്‍ എന്‍.സി.സിക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കുമെന്ന് എന്‍.സി.സി കോട്ടയം ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ബിജു ശാന്താറാം അഭിപ്രായപ്പെട്ടു. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ സംഘടിപ്പിച്ച തല്‍ സൈനിക് ക്യാമ്പിന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ഗ്രൂപ്പിലെ വിവിധ കോളേജുകളില്‍ നിന്നുള്ള ഇരുന്നൂറോളം കേഡറ്റുകള്‍ ക്യാമ്പില്‍ പങ്കെടുത്ത കമ്പൈന്‍ഡ് ആനുവല്‍ ട്രെയിനിങ് കം തല്‍സനിക് ക്യാമ്പില്‍ മാപ്പ് റീഡിംഗ്, ഫയറിംഗ്, ഒബ്സ്റ്റാക്കിള്‍ ട്രെയിനിംഗ്, ജഡ്ജിംഗ് ഡിസ്റ്റന്‍സ്, ഹെല്‍ത്ത് ആന്റ് ഹൈജീന്‍, ടെന്റ് പിച്ചിംഗ് തുടങ്ങി വിവിധയിനങ്ങളിലേക്ക് നവംബര്‍ മാസത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന എന്‍സിസി കരസേനയുടെ പരമോന്നത ക്യാമ്പായ തല്‍ സൈനിക് ക്യാമ്പിലേക്കുള്ള സെലക്ഷന്‍ നടന്നു. 10 ദിവസം നീണ്ട ക്യാമ്പിന്റെ ഭാഗമായി വിവിധ സെമിനാറുകള്‍,സാഹസിക പരിശീലനം, വ്യക്തിത്വ വികസന ക്ലാസുകള്‍, ലഹരിക്കെതിരെയുള്ള റാലി, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കോളേജ് മാനേജര്‍ മോണ്‍. റവ.ഡോ. പയസ് മലേകണ്ടത്തില്‍ ,കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിജിമോള്‍ തോമസ്, 18 കേരള ബറ്റാലിയന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കേണല്‍ ലാന്‍സ് ഡി റോഡിഗ്രസ്, 14 കേരള ബറ്റാലിയന്‍ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ ദീപക് നമ്പ്യാര്‍, 5 കേരള ബറ്റാലിയന്‍ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ രോഹിതാഷ് ശര്‍മ, 17 കേരള ബറ്റാലിയന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കേണല്‍ എം പി ദിനേശ് , ന്യൂമാന്‍ കോളേജ് എന്‍സിസി ഓഫീസറായ ക്യാപ്റ്റന്‍ പ്രജീഷ് സി മാത്യു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാജു എബ്രഹാം, ബര്‍സാര്‍ ഫാ. എബ്രഹാം നിരവത്തിനാല്‍, ലെഫ്റ്റനെന്റ് അനു ജോസ് എന്നിവര്‍ പ്രസംഗിച്ചു.ക്യാമ്പിലെ വിവിധ പരിശീലന പരിപാടികള്‍ക്ക് സുബേദാര്‍ മേജര്‍ സുഖജിത് സിങ്, സുബേദാര്‍ ജഗ്ദീപ് സിങ്, സുബേദാര്‍ ജഗദീഷ് പ്രസാദ്, സുബേദാര്‍ മുക്ത്യാര്‍ സിങ്, ബി.എച്ച്.എം. ഹവില്‍ദാര്‍ ബിജു എം, ഹവില്‍ദാര്‍ റിജേഷ്, ഹവില്‍ദാര്‍ ഷിനോജ് എന്നിവര്‍ നേതൃത്വംനല്കി. വജ്ര ജൂബിലി ആഘോഷിക്കുന്ന ന്യൂമാന്‍ കോളേജില്‍ ആദ്യമായിട്ടാണ് തല്‍സൈനിക് ക്യാമ്പ് സംഘടിപ്പിക്കപ്പെടുന്നത്. കോളേജില്‍ അടുത്തയിടെ സ്ഥാപിക്കപ്പെട്ട ഒബ്സ്റ്റക്കിള്‍ ട്രെയിനിങ് കോംപ്ലക്സ്സില്‍ ആണ് പ്രധാന മത്സരങ്ങള്‍ അരങ്ങേറിയത്.

 

Related Articles

Back to top button
error: Content is protected !!