ChuttuvattomThodupuzha

എന്‍സിപി തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി സംഗമം നടത്തി

തൊടുപുഴ: ‘മഹാത്മാവിലേക്ക് മടങ്ങൂ മതേതര ഇന്ത്യയെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊണ്ട് എന്‍സിപി തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി സംഗമം നടത്തി. രാവിലെ 9ന് ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥന യോഗവും നടത്തി. എന്‍സിപി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ജോസ് വഴുതനപ്പള്ളി ഗാന്ധിജയന്തി സന്ദേശം നല്‍കി. ജില്ലാ സെക്രട്ടറി റോഷന്‍ സര്‍ഗം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഇഎം സിദ്ദിഖ്, നിയോജകമണ്ഡലം പ്രസിഡന്റ് ജയ്‌സണ്‍ തേവലത്തില്‍, ഭാരവാഹികളായ ഉഷാ രാജു, സി എം ജോസ്, പി എസ് ജോസ്, ബിജു പുളിന്താനം, സി എസ് വിഷ്ണു, ഹമീദ് പൂമാല, അക്ഷയ് തൊടുപുഴ, ദിനേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!