Thodupuzha

റബര്‍ കര്‍ഷകരോടുളള അവഗണന ; നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് (എം)

തൊടുപുഴ: റബര്‍ കര്‍ഷകരോടുളള അവഗണനയ്‌ക്കെതിരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി. റബറിന്റെ ആഭ്യന്തര വിപണിയിലെ ഉപഭോഗം വര്‍ധിച്ചിട്ടും വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. നിലവില്‍ റബറിന്് കിലോയ്ക്ക് 150 രൂപയില്‍ താഴെയാണ് വില ലഭിക്കുന്നത്. ടാപ്പിംഗ് ആസാം, ത്രിപുര എന്നിവിടങ്ങളില്‍ നിന്നുള്ള ഗുണമേന്മ കുറഞ്ഞ റബറിന്റെ കടന്നുവരവും അനിയന്ത്രിതമായ തോതിലുള്ള അസംസ്‌കൃത റബ്ബറിന്റെ ഇറക്കുമതിയും സംസ്ഥാനത്തെ റബര്‍ കര്‍ഷകരുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. ടാപ്പിംഗ് നിര്‍ത്തിവെച്ചിട്ടും റബറിന് 150 രൂപയില്‍ താഴെ മാത്രമേ വില ലഭിക്കൊന്നുളളു. കഴിഞ്ഞ വര്‍ഷങ്ങളില്‍ മഴക്കാലത്ത് ടാപ്പിംഗ് നിര്‍ത്തിവയ്ക്കുമ്പോള്‍ റബര്‍ വില മെച്ചപ്പെടാറുണ്ടായിരുന്നു. എന്നാല്‍ പതിവിന് വിപരീതമായ നിലവിലെ സാഹചര്യം കര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തുന്നു.രാജ്യത്ത് ഏറ്റവും നല്ല ക്വാളിറ്റിയുള്ള റബര്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനമായിട്ടും കേരളം അവഗണന നേരീടുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബ്ബര്‍ കൃഷി പ്രോത്സാഹിപ്പക്കുന്നിന്് കോര്‍പ്പറേറ്റുകളുടെ ഒത്താശയോട് കൂടി
കോടിക്കണക്കിന് രൂപ ചിലവഴിക്കുമ്പോഴും കേരളത്തിലെ കര്‍ഷകര്‍ക്ക് വേണ്ടി കേന്ദ്രം ചെറുവിരലനക്കുന്നില്ല. റബര്‍ വില സ്ഥിരതാ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ലഭ്യമാകുന്ന സബ്സിഡി കിലോയ്ക്ക് 250 രൂപയായി വര്‍ധിപ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
ഇറക്കുമതി സെസ് ഇനത്തില്‍ കേന്ദ്ര ഖജനാവിലേക്ക് ഒഴുകിയെത്തിയ കോടിക്കണക്കിന് രൂപയുടെ പലിശ പോലും റബര്‍ കര്‍ഷകര്‍ക്കായി വിനിയോഗിക്കുവാന്‍ കേന്ദ്രം തയ്യാറാകുന്നില്ല എന്നുള്ളത് റബര്‍ കര്‍ഷകരോടുള്ള തികഞ്ഞ അവഗണനയാണെന്നും നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി

Related Articles

Back to top button
error: Content is protected !!