ChuttuvattomThodupuzha

നവകേരള സദസ്; അവലോകനായോ​ഗം സംഘടിപ്പിച്ചു

തൊടുപുഴ : നവകേരള സദസ്സിന്റെ ഭാഗമായി തൊടുപുഴ നിയോജക മണ്ഡലംതല അവലോകന യോഗം നഗരസഭ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു.ഡിസംബർ 10 ന് മുഖ്യമന്ത്രിയും മന്ത്രിമാരും തൊടുപുഴയിൽ എത്തിച്ചേരും. നവകേരള സദസ്സിന്റെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു. ബൂത്ത്തലത്തിലും പഞ്ചായത്ത് തലത്തിലും സംഘാടക സമിതി രൂപീകരികരിക്കും. നഗരസഭ ചെയർമാൻ സനീഷ് ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർ പേഴ്‌സൺ ജെസി ജോണി, കൗൺസിലർ മുഹമ്മദ് അഫ്‌സൽ,നഗരസഭ സെക്രട്ടറി ബിജുമോൻ ജേക്കബ്, രാഷ്ട്രീയകക്ഷി പ്രതിനിധികൾ , ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ ,വിവിധ വകുപ്പുതല ഉദ്യോഗസ്ഥന്മാർ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!