Thodupuzha
തൊടുപുഴ പോസ്റ്റ് ഓഫീസിന് പുതിയ ബിൽഡിങ്: ഡീന്‍ കുര്യാക്കോസ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/07/WhatsApp-Image-2022-07-28-at-6.06.36-AM.jpeg?resize=780%2C448&ssl=1?v=1658985128)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: തൊടുപുഴ പോസ്റ്റ് ഓഫീസിന്റെ ബില്‍ഡിംഗ് പുതുക്കി പണിയുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി ഡയറക്ടര്‍ ജനറല്‍ ഓഫ് പോസ്റ്റ് അലോക് വര്‍മ്മ അറിയിച്ചതായി ഡീന്‍ കുര്യാക്കോസ് എം.പി. പറഞ്ഞു. പുതിയ ബില്‍ഡിങിന്റെ ഫൈനല്‍ എസ്റ്റിമേറ്റ് തയാറാക്കുന്നതിനുള്ള ഡ്രോയിങ്, സോയില്‍ ടെസ്റ്റ് എന്നീ പ്രാരംഭ നടപടികള്‍ക്കായി 1 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. തൊടുപുഴ പോസ്റ്റ് ഓഫീസ് ബില്‍ഡിങ് പുതുക്കി പണിയുന്നതിനുള്ള പ്രാരംഭ നടപടി എന്ന നിലയിലാണ് തുക പോസ്റ്റല്‍ കേരള സര്‍ക്കിളിന് അനുവദിച്ചിട്ടുള്ളതെന്നും വിശദമായ എസ്റ്റിമേറ്റും റിപ്പോര്‍ട്ടും ലഭിച്ചാലുടന്‍ കെട്ടിട നിര്‍മാണത്തിനായി ഫണ്ട് അനുവദിക്കുമെന്നും എം.പി. അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)