ArakkulamLocal Live

കാര്‍ഷിക- ടൂറിസം മേഖലകളില്‍ പുതിയ പദ്ധതികള്‍ വരണം : കിസ്സാന്‍ സര്‍വ്വീസ് സൊസൈറ്റി

അറക്കുളം : കാര്‍ഷിക- ടൂറിസം മേഖലകളില്‍ പുതിയ പദ്ധതികള്‍ കൊണ്ടുവരണമെന്ന് കിസ്സാന്‍ സര്‍വ്വീസ് സൊസൈറ്റി. വികസന മുരടിപ്പും, വന്‍ പ്രതിസന്ധിയും നേരിടുന്ന അറക്കുളം പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി ഏറെ സാധ്യതകള്‍ ഉള്ള കൃഷി, ടൂറിസം, മൃഗസംരക്ഷണ മേഖലകളില്‍ നൂതനമായ പദ്ധതികള്‍ കൊണ്ടുവരുവാന്‍ ഭരണാധികാരികളും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്ന് കിസ്സാന്‍ സര്‍വ്വീസ് സൊസൈറ്റി ആവശ്യപ്പെട്ടു.

കാഞ്ഞാര്‍ മുതല്‍ കുളമാവ് വരെ അറക്കുളം പഞ്ചായത്തിന്റെ മുക്കും മൂലയും ടൂറിസത്തിന് ഏറെ സാധ്യത ഉണ്ടായിട്ടും മേഖലയ്ക്ക് വേണ്ട ശ്രദ്ധ ആരും കൊടുക്കുന്നില്ല. നബാര്‍ഡ് വഴി കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ കാര്‍ഷിക-മൃഗസംരക്ഷണ മേഖലക്കായി അനുവദിച്ചിട്ടുണ്ടെങ്കിലും യാതൊരു വിധ പദ്ധതികളും ജനങ്ങളിലേക്കെത്തിക്കുവാന്‍ ആരും തയ്യാറായിട്ടില്ല. പഞ്ചായത്തിലെ ദുരിതം അനുഭവിക്കുന്ന അടിസ്ഥാന വിഭാഗമായ കര്‍ഷകരുടെ ഉന്നമനത്തിനായി വിവിധ വകുപ്പുകളുടെ ഇടപെടീലും, ഏകോപനവും ഉണ്ടാകേണ്ടതുണ്ടെന്ന് കെഎസ്എസ് ആവശ്യപ്പെട്ടു.

കെ.എസ്എസ് അറക്കുളം യൂണിറ്റ് പ്രസി.ജോസഫ് ജെ. ഓലിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് പി.എ.ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ അതുല്യ ബാബു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.പ്രശാന്ത് സൊസൈറ്റിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അറക്കുളം യൂണിറ്റ് ജനറല്‍ സെക്രട്ടറി പി.എ വേലുക്കുട്ടന്‍ , ട്രഷറര്‍ ലിപിന്‍ കെ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ജോസ് ഇടക്കര, സണ്ണി കൂട്ടുങ്കല്‍, ജോസ് കിണറ്റുകര, സി.എം ജോണ്‍സന്‍, ജോയി കിഴക്കേല്‍, ഫ്രാന്‍സിസ് ഇടവക്കണ്ടം, ജോര്‍ജ് മനയാനി എം.ബി.സുരേഷ്‌കുമാര്‍, വില്‍സന്‍ കട്ടക്കല്‍, ജോര്‍ജ് കമ്പകത്തുങ്കല്‍ ടോജി പറമുണ്ട, ശോഭന ശശിധരന്‍, കെ അശോക് കുമാര്‍, മാത്യു ചാക്കോ കള്ളികാട്ട് എന്നിവര്‍ സൊസൈറ്റിയുടെ ഭാവി പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

 

Related Articles

Back to top button
error: Content is protected !!