Thodupuzha

ഉപ്പുകുന്നില്‍ പുതിയ മൃഗാശുപത്രി

തൊടുപുഴ: ഉപ്പുകുന്നില്‍ പുതുതായി ആരംഭിക്കുന്ന മൃഗാശുപത്രിയുടെ ഉദ്ഘാടനം മെയ് 23ന് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. ഉടുന്പന്നൂര്‍ പഞ്ചായത്തിലുള്‍പ്പെട്ട ഉപ്പുകുന്ന് മേഖലയിലെ നൂറുകണക്കിന് ക്ഷീര കര്‍ഷകര്‍ക്ക് പുതിയ മൃഗാശുപത്രി ആശ്വാസമാകും. മൃഗസംരക്ഷണവും പാലുത്പാദനവും പ്രധാന ഉപജീവനമാര്‍ഗമായുള്ള മേഖലയാണ് ഉപ്പുകുന്ന്. ആള്‍ക്കല്ല്, പെരിങ്ങാശേരി, ഉപ്പുകുന്ന്, ചീനിക്കുഴി, തട്ടക്കുഴ, ഉടുന്പന്നൂര്‍, മഞ്ചിക്കല്ല്, ചെപ്പുകുളം എന്നി ക്ഷീരസംഘങ്ങളും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. ഉടുന്പന്നൂര്‍ പഞ്ചായത്ത് കമ്മിറ്റി മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പുതിയ മൃഗാശുപത്രി അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായത്.

Related Articles

Back to top button
error: Content is protected !!