Thodupuzha

പുതുവത്സര വാഹന പരിശോധന;കണ്ടെത്തിയത് 1177 നിയമലംഘനങ്ങള്‍

 

തൊടുപുഴ: പുതുവത്സരത്തോടനുബന്ധിച്ച് റോഡ് അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ പി.എ.നസീറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 23 മുതല്‍ രണ്ടു വരെ നടന്ന രാത്രി കാല സ്പെഷല്‍ പരിശോധന നടത്തി. നമ്പര്‍ പ്ലേറ്റുകളില്‍ കൃത്രിമത്വം കാണിച്ച 29 നിയമലംഘനങ്ങളും മദ്യപിച്ചു വാഹനം ഓടിച്ച 21 നിയമലംഘനങ്ങളും കണ്ടെത്തി. ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദു ചെയ്യാനുള്ള നോട്ടീസ് നല്‍കി. പരിശോധനയില്‍ 1177 നിയമലംഘനങ്ങള്‍ കണ്ടെത്തി. 16,72,751 രൂപ പിഴയായി ഈടാക്കി. ഹെല്‍മെറ്റ് – 458, സീറ്റ് ബെല്‍റ്റ് – 11, സണ്‍ ഫിലിം – 114, ഇന്‍ഷുറന്‍സ് – 110, രജിസ്ട്രേഷന്‍ മാര്‍ക്ക് -29, ലൈസന്‍സ് – 1, ഡ്രങ്കന്‍ ഡ്രൈവ് – 21, ട്രിപ്പിള്‍ റൈഡ് -5, മൊബൈല്‍ ഫോണ്‍ ഉപയോഗം -10, മറ്റുള്ളവ – 400 എന്നിങ്ങനെയാണ് കേസെടുത്തത്. പരിശോധന ശക്തിപ്പെടുത്തുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!