Thodupuzha

ഡയാലിസിസ് രോഗികള്‍ക്ക്  പുതുവര്‍ഷ സമ്മാനം

 

 

തൊടുപുഴ: ഡയാലിസിസ് രോഗികളെ സഹായിക്കുന്ന തൊടുപുഴ കിഡ്‌നി പേഷ്യന്‍സ് സൊസൈറ്റിയുടെ പ്രവര്‍ത്തനം മഹത്തരമാണെന്ന് പി.ജെ ജോസഫ് എം.എല്‍.എ. സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഡയാലിസിസ് രോഗികള്‍ക്ക് പുതുവര്‍ഷ സമ്മാന വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. പ്രസിഡന്റ് ലീലാമ്മ ജോസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോസഫ് മുല്ലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ധനസഹായം സ്‌പോണ്‍സര്‍ ചെയ്ത സാന്റി തടത്തില്‍ കോലടി, ഫാ. ജേക്കബ് വടക്കുംപറമ്പില്‍, ആമിന സണ്ണി, ജെയിംസ് ചാക്കോ, എ.കെ ദിവാകരന്‍, കെ.വി ബാബു, സുനി സാബു എന്നിവര്‍ പ്രസംഗിച്ചു.

150 രോഗികള്‍ക്കാണ് ധനസഹായവിതരണം ചെയ്തത്.

Related Articles

Back to top button
error: Content is protected !!