ChuttuvattomThodupuzha

ന്യൂമാന്‍ കോളേജ് എന്‍.സി.സിയുടെ ആഭിമുഖ്യത്തില്‍ യോഗാദിനം ആചരിച്ചു

തൊടുപുഴ: അന്താരാഷ്ട്ര യോഗാദിനം ന്യൂമാന്‍ കോളേജ് എന്‍.സി.സിയുടെ ആഭിമുഖ്യത്തില്‍ സാമുചിതമായി ആചരിച്ചു. ഇന്ത്യന്‍ കരസേനയുടെ തല്‍ സൈനിക് ക്യാമ്പിലാണ് കേഡറ്റുകള്‍ പങ്കെടുത്ത യോഗ പരിശീലനം നടത്തിയത്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് യോഗ പരിശീലന ക്ലാസ് ഒരുക്കിയത്. യോഗാ ട്രെയിനര്‍ ആയ വൈശാഖ് വിശ്വനാഥന്‍ യോഗ പരിശീലനത്തിന് നേതൃത്വം നല്‍കി.18 കേരള ബറ്റാലിയന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ കേണല്‍ ലാന്‍സ് ഡി റോഡ്രിഗ്രസ്, ക്യാപ്റ്റന്‍ പ്രജീഷ് സി മാത്യു, ലെഫ്റ്റ്നെന്റ് അനു ജോസ്,സുബേദാര്‍ മേജര്‍ സുഖജിത് സിംഗ് എന്നിവര്‍ പ്രസംഗിച്ചു. സുബേദാര്‍ ജാഗ്ദീപ് സിംഗ്, സുബേദാര്‍ മുക്ത്യാര്‍ സിംഗ്, ബി എച് എം ഹവില്‍ദാര്‍ ബിജു എം, ഹവില്‍ദാര്‍ റിജേഷ്, ഹവില്‍ദാര്‍ ഷിനോജ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!