Thodupuzha

ജൈവ കൃഷിയില്‍ നൂറുമേനി  വിളയിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ്

 

തൊടുപുഴ: കോവിഡ് പരിമിതികളെ അതിജീവിച്ച് ന്യൂമാന്‍ കോളജിലെ എന്‍.സി.സി കേഡറ്റുകള്‍ നടത്തിയ മരച്ചീനി കൃഷിയില്‍ നൂറുമേനി വിളവ് നേടി. ‘യുവ ഹരിത ഭൂമി ‘എന്ന് നാമകരണം ചെയ്തു കോളേജിലെ എന്‍.സി.സി വിഭാഗം കഴിഞ്ഞ ഏഴ് വര്‍ഷമായി നടപ്പാക്കിവരുന്ന പദ്ധതിയില്‍ ആണ് കഴിഞ്ഞ വര്‍ഷം മരച്ചീനി കൃഷി ചെയ്തത്. മുന്‍വര്‍ഷങ്ങളില്‍, കര നെല്ല്, വാഴ, ഇഞ്ചി,കാച്ചില്‍, ആയുര്‍വേദ ഔഷധങ്ങള്‍, മരച്ചീനി എന്നിങ്ങനെ വിവിധ കൃഷി ഇനങ്ങളാണ് വിജയകരമായി പരീക്ഷിച്ചത്. സമൂഹത്തില്‍ കൃഷിയോട് ആഭിമുഖ്യം രൂപീകരിക്കുന്ന സന്ദേശം പ്രചരിപ്പിക്കുക വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംരംഭകത്വം, അധ്വാനശീലം, കൃഷി പരിജ്ഞാനം എന്നിവ വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. മരച്ചീനിവിളവെടുപ്പ് തൊടുപുഴ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശ്രീലക്ഷ്മി സുധീപ് നിര്‍വഹിച്ചു. തോട്ടത്തില്‍ നിന്ന് ശേഖരിച്ച 2000 കിലോ മരച്ചീനി തൊടുപുഴ കാര്‍ഡ്‌സ് കര്‍ഷക മാര്‍ക്കറ്റിന് വില്‍ക്കാന്‍ കഴിഞ്ഞത് കേഡറ്റുകള്‍ക്ക് ആവേശമായി. ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ തോംസണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. മാനുവല്‍ പിച്ചളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. എന്‍.സി.സി ഓഫീസര്‍ ക്യാപ്റ്റന്‍ പ്രജീഷ് സി. മാത്യു, അഭിജിത്ത് ടി.കെ., ആര്യ വിനീത് എന്നിവര്‍ പ്രസംഗിച്ചു. വിളവെടുപ്പ് ഉത്സവത്തിന് സീനിയര്‍ അണ്ടര്‍ ഓഫീസര്‍ ഓസ്റ്റിന്‍ ജോസ്, എല്‍സ ലൂയി, അല്‍ത്താഫ് നൗഷാദ്, ജോര്‍ജ് ഹെന്‍ട്രി, ജോമി ജോര്‍ജ്, ജാബിര്‍ അലി, ജോയല്‍ ജോര്‍ജ്, അലീന ഷാജി, കൃഷ്ണഗാഥ, ശ്രീലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!