Thodupuzha

ന്യൂമാൻ കോളജിൽ ത്രിദിന ചലച്ചിത്രോത്സവും സിനിമ സംവാദവും സംഘടിപ്പിക്കുന്നു

തൊടുപുഴ: ന്യൂ മാൻ കോളജിലെ മലയാളം, ഇംഗ്ലീഷ് സാഹിത്യ വിഭാഗവും, തൊടുപുഴ ഫിലിം സൊസൈറ്റിയും കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളേജ്, മലയാള സാഹിത്യ വിഭാഗവും സംയുക്തമായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്രോത്സവവും സിനിമ സംവാദവും ഓഗസ്റ്റ് 3, 4 , 5 തീയതികളിൽ സംഘടിപ്പിക്കുന്നു. അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിന്റെ സ്മരണാർത്ഥമുള്ള ചലച്ചിത്രോത്സവം തിരക്കഥാകൃത്തും സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ് ഉദ്ഘാടനം ചെയ്യും. ഇംഗ്ലീഷ് ചരിത്ര സിനിമയായ ദി ഇംപോസിബിൾ , ജോർജിയൻ സിനിമ ദി പ്രസിഡൻറ് ,കൊറിയൻ മൂവി ദ ലിറ്റിൽ ഫോറസ്റ്റ്, ദീപ മേഹ്ത്തയുടെ വാട്ടർ, മലയാളത്തിൽ നിന്ന് ഒറ്റാൽ, ഓളവും തീരവും തുടങ്ങിയ ചിത്രങ്ങളുടെ പ്രദർശനവും ചർച്ചയും നടക്കും. ഡോ. അനുപാപ്പച്ചൻ , ഡോ. ജോർജ് സെബാസ്റ്റ്യൻ, ഡോ.ജോസ് അഗസ്റ്റിൻ, യു. രാജേന്ദ്രൻ , എൻ രവീന്ദ്രൻ തുടങ്ങിയവർ സിനിമ : ചരിത്രം, ഭാഷ, സംസ്കാരം തുടങ്ങിയ വിഷയങ്ങളെ മുൻനിർത്തി സംസാരിക്കും. ചലച്ചിത്രോത്സവത്തിൽ സിനിമയെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധാ വതരണത്തിനുള്ള അവസരം ഉണ്ടായിരിക്കുമെന്ന് മുഖ്യ സംഘാടക ഡോ. സിസ്റ്റർ നോയൽ റോസ് അറിയിച്ചു. ഫോൺ , 9497366767

Related Articles

Back to top button
error: Content is protected !!