ChuttuvattomThodupuzha

ന്യൂമാന്‍ എന്‍.സി.സിയുടെ പുനീത് സാഗര്‍ അഭിയാന്‍ ആരംഭിച്ചു

തൊടുപുഴ:  ജല സ്രോതസുകളെ ശുചിയായി സൂക്ഷിക്കുക, ശുദ്ധജല സ്രോതസുകളെ പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെ എന്‍.സി.സി അഖിലേന്ത്യ തലത്തില്‍  നടപ്പാക്കിവരുന്ന പുനീത് സാഗര്‍ അഭിയാന്‍ പദ്ധതിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ന്യൂമാന്‍ കോളേജില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. പദ്ധതിയുടെ ഭാഗമായി തൊടുപുഴ നഗരസഭ ആരോഗ്യ വിഭാഗവും,  ന്യൂമാന്‍ കോളേജ് എന്‍.സി. സി യും സംയുക്തമായി തൊടുപുഴയാറിന്റെ തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നഗരസഭ സെക്രട്ടറി  ബിജുമോന്‍  ജേക്കബ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ന്യൂമാന്‍ കോളേജ്‌ അസോസിയേറ്റ് എന്‍.സി.സി ഓഫീസര്‍ ക്യാപ്റ്റന്‍ പ്രജീഷ് സി. മാത്യു,   സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിജോ മാത്യു,  ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ന്മാരായ പ്രതീപ് രാജ്, പ്രജീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജലസ്രോതസുകളുടെ മാലിന്യനിര്‍മാര്‍ജനം, ജലാശയങ്ങളെ  ശുദ്ധമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയുള്ള ബോധവല്‍ക്കരണയത്‌നം മുതലായ പ്രവര്‍ത്തനങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ സാധ്യമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് സീനിയര്‍ അണ്ടര്‍ ഓഫീസര്‍ അര്‍ജുന്‍ കെ.എസ്, അന്നു മരിയ, ചെറിയാന്‍ കെ ബിജു,  അശ്വിന്‍ അഭയന്‍, അനു റാത്തപ്പിള്ളി, അനഘ  അനില്‍, മെല്‍വിന്‍ വര്‍ക്കി,അഷ്ബിന്‍ തോമസ്, ആദര്‍ശ് എസ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!