Thodupuzha

എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സമ്മേളനം

 

തൊടുപുഴ: ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തി വരുതിയിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ അണിചേരണമെന്ന് എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സമ്മേളനം. രണ്ടാം ദിനസമ്മേളനത്തില്‍ രാവിലെ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി കെ ഉദയന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.തുടര്‍ന്ന് നടന്ന പൊതുചര്‍ച്ചയില്‍ വിവിധ ഏരിയകളില്‍ നിന്നും എന്‍.ജെ ബിജോയ് (തൊടുപുഴ ഈസ്റ്റ്),അന്‍സല്‍ അബ്ദുള്‍ സലാം (തൊടുപുഴ വെസ്റ്റ് ),അജി ജോസഫ് ജോര്‍ജ് (ഇടുക്കി ),എസ് പുഷ്പമ്മ(കട്ടപ്പന)എസ്. ബിജു (ഉടുമ്പഞ്ചോല ),പി. എസ് രഞ്ചിത്ത് (ദേവികുളം ),സൗമ്യ സത്യന്‍ (അടിമാലി ),ബോണി ആര്‍. മണി (പീരുമേട് ),എസ് .ജി ലിജു (കുമളി )എന്നിവര്‍ പങ്കെടുത്തു.ചര്‍ച്ചകള്‍ക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനില്‍കുമാര്‍ മറുപടിപറഞ്ഞു. സുഹൃദ് സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എസ് മഹേഷ് അധ്യക്ഷത വഹിച്ചു.കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി എം. രമേശ്, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി റോബിന്‍സണ്‍ പി ജോസ്, കെ.ജി.എന്‍.എ ജില്ലാ സെക്രട്ടറി കെ.എച്ച് ഷൈല, കെ.എം.സി.എസ്.യു സംസ്ഥാന സമിതിയംഗം വി. എസ്.എം നസീര്‍, പി.എസ്.സി എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി സി.ജെ ജോണ്‍സണ്‍, കെ. എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി എ.എന്‍ ചന്ദ്രബാബു,കെ.ഡബ്ല്യു.എ.ഇ.യു -സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ഇ.എ അഷ്റഫ്, ജില്ലാ സെക്രട്ടറി കെ.കെ. പ്രസുഭകുമാര്‍, ട്രഷറര്‍ പി.എ ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!