ChuttuvattomThodupuzha

സിവില്‍ സര്‍വീസ് തകര്‍ക്കാനുള്ള നീക്കം ചെറുക്കണമെന്ന് എന്‍.ജി.ഒ യൂണിയന്‍

തൊടുപുഴ :സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി സിവില്‍ സര്‍വീസ് തകര്‍ക്കാനുള്ള നീക്കം ചെറുക്കണമെന്ന്  എന്‍.ജി.ഒ യൂണിയന്‍ തൊടുപുഴ വെസ്റ്റ് ഏരിയ പ്രവര്‍ത്തയോഗം ആവശ്യപ്പെട്ടു.
സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ സംസ്ഥാനത്തിന്റെ ധനവിനിയോഗം യൂണിയന്‍ സര്‍ക്കാരിന് തീരുമാനിക്കാന്‍ കഴിയും.  സംസ്ഥാന ബജറ്റ് അട്ടിമറിക്കാനും. ധനവിനിയോഗ ബില്ല് തടഞ്ഞ് വെക്കാനും ശമ്പളം വെട്ടിക്കുറക്കാനുംഅതിലൂടെ സംസ്ഥാനത്ത് അരാജകത്വ സൃഷ്ടിക്കാനുമുള്ള ശ്രമമാണ് നടത്തുന്നത്.
തൊടുപുഴ റസ്റ്റ് ഹൗസ് ഹാളില്‍ ചേര്‍ന്ന പ്രവര്‍ത്തക യോഗം യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എം ഹാജറ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ്  എന്‍.കെ ജയദേവി അധ്യക്ഷ വഹിച്ചു.ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ജി രാജീവ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നീനാഭാസ്‌കരന്‍ ,ഏരിയ സെക്രട്ടറി ഷിബുമോന്‍ കെ.എസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!