Thodupuzha

കുമ്മംകല്ലില്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫീസില്‍ എന്‍.ഐ.എ റെയ്ഡ്

തൊടുപുഴ: കുമ്മംകല്ലില്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫീസില്‍ എന്‍.ഐ.എ സംഘം റെയ്ഡ് നടത്തി. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു റെയ്ഡ്. ഇ.ഡി ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുത്തു. കൊച്ചി, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രത്യേക സംഘമാണ് റെയ്ഡിനെത്തിയത്. കേന്ദ്ര സേനയുടെ സഹായത്തോടെയായിരുന്നു റെയ്ഡ്. ഏതാനും രേഖകള്‍ ഉള്‍പ്പെടെയുള്ളവ ഇവിടെ നിന്നും പിടിച്ചെടുത്തു. റെയ്ഡ് അവാസാനിക്കാറായപ്പോഴേക്കും വിവരമറിഞ്ഞ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവമറിഞ്ഞ് തൊടുപുഴ സ്റ്റേഷനില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. ഏഴ് മണിയോടെ റെയ്ഡ് അവസാനിപ്പിച്ച് എന്‍.ഐ.എ സംഘം മടങ്ങി. ഓഫീസില്‍ റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തൊടുപുഴ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

Related Articles

Back to top button
error: Content is protected !!