Thodupuzha

ഇടുക്കിയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒന്‍പത് വയസുകാരന് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒന്‍പത് വയസുകാരന്‍ മരിച്ചു. പാറത്തോട് കോളനിയിലെ സന്തോഷ് കാര്‍ത്തിക് ആണ് മരിച്ചത്. കുട്ടി അപസ്മാര രോഗിയായിരുന്നു. ഒരു വയസ് മുതല്‍ കുട്ടി അപസ്മാരത്തിന് ചികിത്സ തേടിയിരുന്നു. ഇന്നലെ രാത്രിയാണ് പൊറോട്ട കഴിച്ചതിനെത്തുടര്‍ന്ന് കുട്ടിയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടി വളരെ അവശനായിരുന്നു. ആശുപത്രിയില്‍ ചികിത്സ നല്‍കിയെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!