Thodupuzha

നിയാസ് കൂരാപ്പിള്ളി അനുസ്മരണം നടത്തി

 

തൊടുപുഴ: കെ.എസ്.യു മുന്‍ ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളിയുടെ വേര്‍പാടിന്റെ അഞ്ചാം വാര്‍ഷികം ആചരിച്ചു. ‘ഓര്‍മ്മകളിലെന്നും നമ്മുടെ കൂരാന്‍ ‘ എന്ന പേരില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ നിരവധി കെ.എസ്.യു ,യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും രാജീവ് ഭവനില്‍ അനുസ്മരണ സമ്മേളനവും നടന്നു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു.ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ മുഖ്യാഥിതിയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം.എ അന്‍സാരി സ്മൃതി മണ്ഡപത്തില്‍ ദീപം തെളിയിച്ചു. എം.കെ പുരുഷോത്തമന്‍, എന്‍.ഐ ബെന്നി, ടി.ജെ പീറ്റര്‍,ജാഫര്‍ഖാന്‍ മുഹമ്മദ്,മാത്യു കെ. ജോണ്‍, എം.എച്ച് സജീവ്, ടോമി പാലക്കന്‍, ലിജോ മഞ്ചപ്പള്ളി,കെ.എ ഷെഫീക്ക്, സി.എസ് മഹേഷ്, ഒ.കെ അഷറഫ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യു ജില്ലാ നേതാക്കളായ അനീഷ് വി.സി, ബിലാല്‍ സമദ്, എബി മുണ്ടക്കന്‍, സോയി മോന്‍ സണ്ണി,സി.എസ് വിഷ്ണുദേവ്, ഒ.എസ് ഉമര്‍ ഫറുഖ്, നിതിന്‍ ലൂക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!