Thodupuzha

നാഷ്ണല്‍ ജനശക്തി കോണ്‍ഗ്രസ് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി

 

തൊടുപുഴ: നാഷ്ണല്‍ ജനശക്തി കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി. തൊടുപുഴ പെന്‍ഷന്‍ ഭവനില്‍ വച്ച് സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ പാര്‍ട്ടി ഇടുക്കി ജില്ലാ കണ്‍വീനര്‍ കെ.സി. രമേശന്‍ ഉദ്ഘാടനം ചെയ്തു. ജനശക്തി കോണ്‍ഗ്രസ് മഹിളാ കണ്‍വീനര്‍ പി.കെ.ശ്രീദേവി അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് കണ്‍വീനര്‍ ജീവന്‍ തോമസ്, കെ.വി. ബിജു, വി.എന്‍. ഗിരിജ ടീച്ചര്‍, ശശിധരന്‍ നായര്‍, ടി.എം. മണി തുടങ്ങിയവര്‍ സംസാരിച്ചു. തൊടുപുഴ നിയോജക മണ്ഡലം ഭാരവാഹികളായി കെ.കെ.രാജു (കണ്‍വീനര്‍) വിനെയും 21 അംഗ കമ്മിറ്റിയേയും യോഗത്തില്‍ തിരഞ്ഞെടുത്തു. പാര്‍ട്ടി ജില്ലാ കണ്‍വന്‍ഷന്‍ 9ന് തൊടുപുഴ റസ്റ്റ് ഹൗസില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!