Thodupuzha

വഞ്ചനാദിനം ആചരിച്ചു

തൊടുപുഴ:പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് ഇടതുസര്‍ക്കാര്‍ വാക്കുപാലിക്കുക എന്നാവശ്യപ്പെട്ട് എന്‍.ജി.ഒ സംഘ് വഞ്ചനാദിനം ആചരിച്ചു. തൊടുപുഴ മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ നടത്തിയ ധര്‍ണ സമരത്തിന് ജില്ലാ പ്രസിഡന്റ് വി.ബി. പ്രവീണ്‍ അധ്യക്ഷത വഹിച്ചു.എന്‍.ജി ഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.കെ.സാജന്‍ ഉദ്ഘാടനം ചെയ്തു. ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സെക്രട്ടറി വി.കെ.ബിജു മുഖ്യപ്രഭാഷണം നടത്തി. കെ. എസ്. റ്റി. എംപ്ലോയീസ് സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അരവിന്ദ് എസ്., എന്‍.ടി.യു ജില്ലാ പ്രസിഡന്റ് കെ.വി. അനില്‍കുമാര്‍, പെന്‍ഷനേഴ്സ് സംഘ് ജില്ലാ സെക്രട്ടറി പി.എസ്. തുളസീധരന്‍ പിള്ള, പി .ടി. ബാലുരാജ്, വി. ആര്‍. ജിദ്ദു, എം. എം . മഞ്ജുഹാസന്‍, എം.എന്‍. ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!