Thodupuzha

എൻ.ജി.ഒ യൂണിയൻ വജ്ര ജൂബിലി സമ്മേളന പതാക ജാഥയ്ക്ക് സ്വീകരണം

തൊടുപുഴ:എൻ.ജി.ഒ യൂണിയൻ വജ്ര ജൂബിലി സമ്മേളന പതാക ജാഥയ്ക്ക് തൊടുപുഴയിൽ ആവേശോജ്വല സ്വീകരണം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി ഉഷ ക്യാപ്ടനായ ജാഥയെ ജില്ലാ അതിർത്തിയായ അച്ഛൻകവലയിൽ നിന്നും ഇരുചക്രവാഹന അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു.തൊടുപുഴ സിവിൽ സ്റ്റേഷനു മുന്നിൽ സ്വാഗത സംഘം ചെയർമാൻ കെ വി ജോയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി .ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് ടി ആർ സോമൻ,എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ, സംസ്ഥാന കമ്മിറ്റി യംഗം സി .എസ് ശ്രീകുമാർ, ജില്ലാ പ്രസിഡന്റ് സി എസ് മഹേഷ്,ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാർ, ജില്ലാ ജോ സെക്രട്ടറിമാരായ ടി ജി രാജീവ്, ജോബി ജേക്കബ് എന്നിവർ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!