Thodupuzha

എന്‍.ജി.ഒ യൂണിയന്‍ യൂണിറ്റ് സമ്മേളനങ്ങള്‍ തുടങ്ങി

തൊടുപുഴ: എന്‍.ജി.ഒ യൂണിയന്‍ യൂണിറ്റ് സമ്മേളനങ്ങള്‍ തുടങ്ങി. മെയ് 27 മുതല്‍ 30 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന എന്‍.ജി.ഒ യൂണിയന്റെ വജ്ര ജൂബിലി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടാണ് യൂണിറ്റ് സമ്മേളനങ്ങള്‍ നടക്കുന്നത്. യൂണിറ്റ് സമ്മേളനങ്ങള്‍ ഫെബ്രുവരി 10ന് അവസാനിക്കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. 15 മുതല്‍ 28 വരെയുള്ള തീയതികളിലാണ് ഏരിയ
സമ്മേളനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ജില്ലാ സമ്മേളനം മാര്‍ച്ച് 11, 12 തീയതികളില്‍ തൊടുപുഴയില്‍ വച്ച് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. തൊടുപുഴ ഡി.ഡി.ഇ യൂണിറ്റ് സമ്മേളനം ജില്ലാ ട്രഷറര്‍ പി.എ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനറായി ക്രിസ് ജോസിനെയും ജോയിന്റ് കണ്‍വീനറായി സി.കെ ശ്രീജയേയും തെരഞ്ഞെടുത്തു. മുട്ടം യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എസ് ജാഫര്‍ഖാന്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനറായി കെ.ടി ജോസഫിനെയും ജോ.കണ്‍വീനറായി പി. രാഹുലിനെയും തെരഞ്ഞെടുത്തു. വെള്ളിയാമറ്റം യൂണിറ്റ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എന്‍.കെ ജയദേവി ഉദ്ഘാടനം ചെയ്തു. കണ്‍വീനറായി ബ്രിസ്റ്റോ പളനിയും ജോയിന്റ് കണ്‍വീനറായി കെ.കെ ലേഖമോളിനെയും തെരഞ്ഞെടുത്തു. വാത്തിക്കുടി യൂണിറ്റ് സമ്മേളനം ജില്ലാ കമ്മിറ്റിയംഗം സി.എം ശരത് ഉദ്ഘാടനം ചെയ്തു. കണ്‍വീനറായി പി.ബി ബിജുവിനെയും ജോയിന്റ് കണ്‍വീനറായും പ്രിയ സുകുമാരനെയും
തെരഞ്ഞെടുത്തു. മരിയാപുരം യൂണിറ്റ് സമ്മേളനം ജില്ലാ കമ്മിറ്റിയംഗം പി.കെ അബിന്‍ ഉദ്ഘാടനം ചെയ്തു.കണ്‍വീനറായി കെ.എസ് അഖിലിനെയും ജോയിന്റ് കണ്‍വീനറായി എന്‍.സി ശാലിനിയെയും തെരഞ്ഞെടുത്തു. ചിന്നക്കനാല്‍ യൂണിറ്റ് സമ്മേളനം ജില്ലാ കമ്മിറ്റിയംഗം കെ. ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനറായി ജിന്‍സി നൈനാനെയും ജോയിന്റ് കണ്‍വീനറായി ടി.പി ജോസഫിനേയും തെരഞ്ഞെടുത്തു

Related Articles

Back to top button
error: Content is protected !!