Thodupuzha

എന്‍. എച്ച് 183 മുണ്ടക്കയം – കുമിളി ദേശീയപാതയുടെ 3എ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചു: ഡീന്‍ കുര്യാക്കോസ് എം.പി.

 

തൊടുപുഴ: എന്‍.എച്ച്-183 മുണ്ടക്കയം-കുമിളി ദേശീയപാതയുടെ 3അ നോട്ടിഫിക്കേഷന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം 03.02.2023 ന് പുറപ്പെടുവിച്ചതായി ഡീന്‍ കുര്യാക്കോസ് എം.പി. അറിയിച്ചു. സ്ഥലമേറ്റെടുപ്പിന് മുന്നേയുള്ള വിജ്ഞാപനമാണ് ‘3എ. സ്ഥലമേറ്റെടുപ്പിനായി പദ്ധതി പ്രദേശങ്ങളിലെ സര്‍വേ നമ്പര്‍ ഉള്‍പ്പെടെയുള്ള പൂര്‍ണ്ണവിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിജ്ഞാപനമിറക്കിയിട്ടുള്ളത്. ഇനിയുള്ള അടുത്ത നടപടി സ്ഥലമേറ്റെടുപ്പാണ്. 18 മീറ്റര്‍ വീതിയിലാണ് മുണ്ടക്കയം മുതല്‍ കുമിളി വരെ റോഡ് വികസിപ്പിക്കുന്നത്. ശബരിമല തീര്‍ഥാടകര്‍ ധാരാളമായി ഉപയോഗിക്കുന്ന ഈ ദേശിയപാത വികസനം പൂര്‍ത്തികരിക്കുമ്പോള്‍ വികസനരംഗത്തെ ഇടുക്കി ജില്ലയുടെ ഏറ്റവും വലിയ മുന്നേറ്റമാണുണ്ടാകുന്നതെന്ന് എം.പി. പറഞ്ഞു. സമയ ബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കുന്നതിനായി സ്ഥലമേറ്റടുപ്പ് നടപടികള്‍ ഉടനെതന്നെ ആരംഭിക്കേണ്ടതുണ്ട്. ആദ്യം സര്‍വേ പുര്‍ത്തികരിച്ച് കല്ലിടല്‍ നടപടികള്‍ ആരംഭിക്കും. സ്ഥലമേറ്റെടുപ്പിനാവശ്യമായ തുക തിട്ടപ്പെടുത്തി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന് സമര്‍പ്പിച്ചാല്‍ ആവശ്യമായ മുഴുവന്‍ തുകയും അനുവദിച്ചുകൊണ്ടുള്ള 3ഉ വിജ്ഞാപനം പുറപ്പെടുവിച്ച് നഷ്ടപരിഹാര തുക വിതരണം ചെയ്യും. തുടര്‍ന്ന് നിര്‍മ്മാണകരാര്‍ നല്‍കുന്നതിനായുള്ള ടെന്‍ഡര്‍ നടപടിയിലേക്ക് കടക്കുമേന്നും എം.പി. പറഞ്ഞു.

വണ്ടിപ്പെരിയാറില്‍ പുതിയ ബൈപാസ് നിര്‍മ്മാണം ഉള്‍പ്പെടെ ഈ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിട്ടുണ്ടെന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു നേട്ടം. മഞ്ചുമല ജങ്ഷന്‍ മുതല്‍ സെന്റ് ജോസഫ് സ്‌കൂളിന്റെ മുന്‍പില്‍ വരെയാണ് പ്രസ്തുത ബൈപാസ്സിനായിട്ടുള്ള അലൈന്‍മെന്റ് തീരുമാനിച്ചിട്ടുള്ളത്. ഏകദേശം ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ ബൈപാസ്സ് വണ്ടിപ്പെരിയാര്‍ പട്ടണത്തില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കുവാനും ടൌണ്‍ വികസനത്തിന് ഏറെ പ്രയോജനം ചെയ്യുമെന്നും എം.പി. പറഞ്ഞു. എന്‍.എച്ച്-185 അടിമാലി-കുമളി ദേശിയപാതയുടെ സ്ഥലമേറ്റെടുപ്പിനുള്ള തുക 350 കോടി അടുത്ത നാളിനാണ് അനുവദിച്ചത്. അതിന്റെ നടപടിക്രമങ്ങള്‍ നടന്ന്‌കൊണ്ടിരിക്കുകയാണ്. അതിനൊപ്പം എന്‍.എച്ച്-183 യുടെ അനുമതി ഇടുക്കിയെ സംബന്ധിച്ച് വളരെ അഭിമാനാര്‍ഹമായ നേട്ടമാണെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!