Local LiveMuttom

മുട്ടം പിഎച്ച്‌സിയില്‍ ഡോക്ടര്‍മാരില്ല : രോഗികള്‍ ദുരിതത്തില്‍

മുട്ടം : ഡോക്ടര്‍മാരില്ലാത്തതിനെ തുടര്‍ന്ന് മുട്ടം പിഎച്ച്സിയില്‍ ആകെയുള്ള ഒരു ഡോക്ടറും രോഗികളും ബുദ്ധിമുട്ടില്‍. ദിവസേന 300 ഓളം വരുന്ന രോഗികളെ ചികിത്സിക്കുവാന്‍ ഒരു ഡോക്ടര്‍ മാത്രമാണിവിടെയുള്ളത് . 4 ഡോക്ടര്‍മാരെയാണ് ഇവി ടെ നിയമിച്ചിട്ടുള്ളത്. എന്നാല്‍ ഇതില്‍ ഒരാള്‍ മാത്രമാണ് നിലവില്‍ രോഗികളെ ചികിത്സിക്കാനുള്ളത്. മറ്റു 3 പേരില്‍ ഒരാള്‍ പ്രസവാവധിയിലും ഒരാള്‍ ഡെപ്യുട്ടെഷണിലും, മറ്റൊരാള്‍ എമര്‍ജന്‍സി ലീവിലുമാണ്. ഒ.പി രോഗികള്‍ക്ക് പുറമെ പോലീസ് കേസുകളും കൈകാര്യം ചെയ്യേണ്ടതിനാല്‍ ഒരു ഡോക്ടറെ കൊണ്ട് കൃത്യമായി ജോലികള്‍ നിര്‍വഹിക്കുവാന്‍ സാധിക്കുന്നില്ല. ഡോക്ടറെ കാണാന്‍ മണിക്കൂറുകളോളം കാത്തു നിന്ന് രോഗികളും വലയുന്നു. ആവശ്യത്തിന്
ഡോക്ടര്‍മാരെ നിയമിച്ച് രോഗികളുടെ ബുദ്ധിമുട്ട് മാറ്റുന്നതിനും ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ഡോക്ടര്‍മാരെ നിയമിക്കണം

മുട്ടം പി.എച്ച്.സിയില്‍ അടിയന്തിരമായി ഡോക്ടര്‍മാരെ നിയോഗിച്ച് രോഗികളുടെ ദുരിതം പരിഹരിക്കണമെന്ന് കെടിയുസി (എം) ജില്ലാ വൈസ് പ്രസിഡന്റ് എം. കൃഷ്ണന്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!