ChuttuvattomThodupuzha

അയ്യങ്കാളിയെ അപമാനിച്ചവര്‍ക്ക് മാപ്പില്ല: കേരള പുലയന്‍ മഹാസഭ

പുറപ്പുഴ: സാമൂഹ്യ പരിഷ്‌ക്കര്‍ത്താവും, നവോഥാന നായകനും, അയിത്ത ജനവിഭാഗങ്ങളുടെ വിമോചന പോരാളിയും, ഒരു ജനതയുടെ വികാരവുമായ  മഹാത്മാ അയ്യന്‍കാളിയെ നായയുടെ രൂപവുമായി  സാദൃശ്യപ്പെടുത്തി സാമൂഹ്യ നവ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് അപമാനിച്ച സാമൂഹിക വിരുദ്ധര്‍ക്ക് ചരിത്രം മാപ്പു നല്‍്കില്ലെന്നും, ഇത്തരം പ്രവണത ആവര്‍ത്തിക്കപ്പെട്ടാല്‍ അത്തരക്കാരെ തെരുവില്‍ നേരിടേണ്ടി വരുമെന്നും മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി അനില്‍കുമാര്‍ പറഞ്ഞു.

മഹാത്മാ അയ്യന്‍കാളിയുടെ 160 മത് ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി പുറപ്പുഴ ശാഖയുടെ നേതൃത്വത്തില്‍ പുറപ്പുഴ കവലയില്‍ ശാഖാ പ്രസിഡന്റ്  പി. ശാരദയുടെ അധ്യക്ഷതയില്‍  നടത്തിയ ജന്മദിന സമ്മേളനം ഉദ്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം. പുറപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ഭാസ്‌ക്കരന്‍ ചടങ്ങിന്റ ഭദ്രദീപം തെളിയിച്ചു. ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ ജോണ്‍സണ്‍ മലേക്കുടി മുഖ്യ പ്രഭാഷണം നടത്തി. ടി.കെ.ഹരിദാസ്, അഖില്‍ കെ. ആനന്ദ്,  അഡ്വ: സൗമ്യ ചന്ദ്രന്‍, പങ്കജാക്ഷി കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!