Kerala

ഒരു വര്‍ഷമായി പെന്‍ഷനില്ല, നല്‍കേണ്ടത് 720 കോടി; കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കടുത്ത പ്രതിസന്ധി

തിരുവനന്തപുരം: സംസ്ഥാന കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലും കടുത്ത സാമ്പത്തിക പ്രതിസന്ധി. ഒരു വര്‍ഷമായി അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കിയില്ല. ഈ ഇനത്തില്‍ മാത്രം 720 കോടി രൂപ ബോര്‍ഡ് നല്‍കാനുണ്ട്. 361100 തൊഴിലാളികളാണ് ക്ഷേമനിധി ബോര്‍ഡില്‍ പെന്‍ഷന്‍ ലഭിക്കേണ്ടവര്‍. ഒന്നര വര്‍ഷം മുന്‍പാണ് ബോര്‍ഡില്‍ പുതിയ ക്ഷേമപെന്‍ഷന്‍ അപേക്ഷ തീര്‍പ്പാക്കിയത്.

കഴിഞ്ഞ ജനുവരിയിലാണ് അവസാനമായി അംഗങ്ങള്‍ക്ക് പെന്‍ഷന്‍ കിട്ടിയത്. ക്രിസ്മസ്- പുതുവല്‍സരത്തിന്റെ ഭാഗമായി ഒരു മാസത്തെ പെന്‍ഷന്‍ ജനുവരിയില്‍ നല്‍കിയതൊഴിച്ചാല്‍ തൊഴിലാളികളെ കയ്യൊഴിയുകയാണ് ബോര്‍ഡ്. 22 ലക്ഷം ക്ഷേമനിധി അംഗങ്ങള്‍ മാസം 50 രൂപ അടച്ചിട്ടും ആനുകൂല്യങ്ങള്‍ മുടങ്ങിയ സ്ഥിതിയാണ്. നവംബര്‍ 30 വരെ പെന്‍ഷന്‍ ഇനത്തില്‍ മാത്രം 600 കോടി രൂപ നല്‍കാനുണ്ടെന്നാണ് കണക്ക്. മറ്റ് ആനുകൂല്യങ്ങള്‍ കൂടിയാകുമ്പോള്‍ കൂടിശ്ശിക അതിലുമേറെയാകും. 19747 പേര്‍ക്ക് അംശാദായം തിരിച്ച് നല്‍കാനുണ്ട്. ഇതിനു മാത്രം 11.20 കോടി രൂപ നല്‍കാനുണ്ട്. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറഞ്ഞ് കൈ കഴുകുകയാണ് ബോര്‍ഡ് ചെയ്യുന്നത്.

 

Related Articles

Back to top button
error: Content is protected !!