Muttom

സൂചന ബോര്‍ഡ് ഇല്ല : സഞ്ചാരികള്‍ വട്ടം കറങ്ങുന്നു

മുട്ടം: മലങ്കര ടൂറിസം ഹബ്ബിലേക്ക് എത്തുന്നതിന് സൂചന ബോര്‍ഡ് ഇല്ലാത്തത് സഞ്ചാരികളെ വട്ടം കറക്കുന്നു. ഹബ്ബ് സന്ദര്‍ശിക്കാന്‍ തൊടുപുഴ ഭാഗത്ത് നിന്ന് വാഹനങ്ങളില്‍ എത്തുന്ന നിരവധി സഞ്ചാരികള്‍ പെരുമറ്റം കവലയില്‍ നിന്ന് തിരിഞ്ഞ് അണക്കെട്ട് റൂട്ടിലേക്ക് വഴി മാറി പോകുന്ന സാഹചര്യമുണ്ട്. പെരുമറ്റം കവലയില്‍ സ്ഥാപിച്ചിട്ടുള്ള മലങ്കര ഡാമെന്ന് എഴുതിയ വലിയ ആര്‍ച്ച് മലങ്കര ടൂറിസം ഹബ്ബിലേക്കുള്ള പ്രവേശന കവാടമാണെന്ന് തെറ്റിദ്ധരിച്ചാണ് സഞ്ചാരികള്‍ വഴിമാറി പോകുന്നത്.

മലങ്കര അണക്കെട്ടിന് മുന്നിലെത്തി ടൂറിസം ഹബ്ബാണെന്ന് കരുതി തിരികെ പോകുന്ന സഞ്ചാരികളുമുണ്ട്. പെരുമറ്റം അണക്കെട്ട് റൂട്ടില്‍ ഏറെ ദൂരം സഞ്ചരിച്ച് തെക്കുംഭാഗത്ത് എത്തി വഴി അറിയാതെ വട്ടം കറങ്ങി തിരിച്ച് വരുന്നവരുമുണ്ട്. മലങ്കര ടൂറിസം ഹബ്ബിനെ സംബന്ധിച്ചുള്ള സൂചന ബോര്‍ഡ് പെരുമറ്റം കവലയില്‍ സ്ഥാപിച്ചാല്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയും. ബന്ധപ്പെട്ട അധികൃതര്‍ പ്രശ്ന പരിഹാരത്തിന് നടപടികള്‍ സ്വീകരിക്കണമെന്ന് ടൂറിസം കള്‍ച്ചറല്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

 

 

Related Articles

Back to top button
error: Content is protected !!