ChuttuvattomThodupuzha

വിജ്ഞാപനം റദ്ദ് ചെയ്യണം: കെ.കെ. ശിവരാമന്‍

തൊടുപുഴ: ചിന്നക്കനാലിലെ 364.39 ഹെക്ടര്‍ റവന്യു ഭൂമി വനമാക്കാനുള്ള വിജ്ഞാപനം ചെയ്തുകൊണ്ട് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇറക്കിയ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും ഭൂമി റവന്യു വകുപ്പിന് കൈമാറണമെന്നും എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.കെ. ശിവരാമന്‍ ആവശ്യപ്പെട്ടു. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് പാട്ടത്തിന് നല്‍കിയ ഭൂമിയാണെന്നും പാട്ടക്കാലാവധി കഴിഞ്ഞപ്പോള്‍ വനംവകുപ്പ് ഭൂമി ഏറ്റെടുത്തെന്നുമുള്ള വ്യാഖ്യാനങ്ങള്‍ നിലനില്‍ക്കില്ല. ആയിരക്കണക്കിന് തോട്ടം തൊഴിലാളികള്‍ ഭൂരഹിതരായി കഴിയുന്‌പോള്‍ റവന്യു ഭൂമി വനമാക്കി മാറ്റാനുള്ള നടപടി ജനദ്രോഹപരമാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ലോബികളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!