Local LiveVannappuram

വണ്ണപ്പുറം മാര്‍ സ്ലീവാ ടൗണ്‍ പള്ളിയില്‍ നൊവേന വ്യാഴം മുതല്‍

വണ്ണപ്പുറം: വണ്ണപ്പുറം ടൗണ്‍ പള്ളിയിലെ പ്രധാന തിരുനാളിന് ഒരുക്കമായുള്ള ഉണ്ണീശോയുടെ 9 ദിവസത്തെ നൊവേന വ്യാഴാഴ്ച ആരംഭിക്കുന്നു. രാവിലെ 6 ന് വി. കുര്‍ബാന, ഉണ്ണീശോയുടെ നൊവേന, ആരാധന, വൈകുന്നേരം 4.30ന് ജപമാല, 5ന് വി. കുര്‍ബാന, സന്ദേശം, ഉണ്ണീശോയുടെ നൊവേന, ആരാധന- ഫാ. ജോസഫ് മുണ്ടുനടയില്‍. നൊവേനയുടെ രണ്ടാം ദിവസം ആദ്യവെള്ളി ആചരണവും നടക്കും. രാവിലെ 6 ന് വി. കുര്‍ബാന, ഉണ്ണിശോയുടെ നൊവേന ആരാധന. 10 ന് ആഘോഷമായ വി.കുര്‍ബാന, ഉണ്ണീശോയുടെ നൊവേന, ആരാധന- ഫാ. പോള്‍സണ്‍ മാറാട്ടില്‍. 4.30 ന് ജപമാല, 5ന് വി. കുര്‍ബാന, ഉണ്ണീശോയുടെ നൊവേന, ആരാധന -ഫാ. ജോണ്‍സണ്‍ പഴയപീടികയില്‍.

 

 

 

 

Related Articles

Back to top button
error: Content is protected !!