Thodupuzha

എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ കണ്‍വെന്‍ഷന്‍ ചേര്‍ന്നു

ആരക്കുഴ : എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ആരക്കുഴ വില്ലേജ് കണ്‍വെന്‍ഷന്‍ കെ.എ കുമാരന്‍ ഹാളില്‍ ചേര്‍ന്നു. ഒ.റ്റി തങ്കപ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ഏരിയ പ്രസിഡന്റ് സുജാത സതീശന്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ബിന്ദു മനോജ് (പ്രസിഡന്റ്), സിബി കുര്യാക്കോ (സെക്രട്ടറി), ഷീല ഷാജു, രമ സുരേഷ് (വൈസ് പ്രസിഡന്റ്മാര്‍ ), ലീലാമണി ശശിധരന്‍, സുധന്‍ പി കെ(ജോ.സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. സിപിഐഎം ലോക്കല്‍ സെക്രട്ടറി ബിനോയി ഭാസ്‌ക്കരന്‍, യൂണിയന്‍ ഏരിയ എക്സിക്യൂട്ടീവ് അംഗം ഷാജു വടക്കന്‍, പഞ്ചായത്ത് അംഗം സിബി കുര്യാക്കോസ്, അജി, സജിമോന്‍ പി ആര്‍, ബിന്ദു മനോജ് എന്നിവര്‍ പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!