ChuttuvattomThodupuzha

എസ്.എസ്.എല്‍.സി,പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ചവര്‍ക്ക് എന്‍എസ്എസ് താലൂക്ക് യൂണിയന്റെ ആദരം

തൊടുപുഴ: താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ചവരെയും വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയവരെയും ആദരിച്ചു. യൂണിയന്‍ ഹാളില്‍ നടന്ന യോഗം യൂണിയന്‍ പ്രസിഡന്റ് കെ.കെ.കൃഷ്ണപിളള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ബി ധര്‍മ്മാംഗദകൈമള്‍ അധ്യക്ഷത വഹിച്ചു.യോഗത്തില്‍ പ്രതിനിധി സഭാംഗം അഡ്വ.പി.എസ് മോഹന്‍ദാസ് ,യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ കെ.എസ്.വിജയന്‍,ദിലീപ്കുമാര്‍, എസ്.ശ്രീനിവാസന്‍, എസ്.എന്‍മേനോന്‍, മധുസൂദനന്‍നായര്‍, സി.സി.അനില്‍കുമാര്‍,പി.ആര്‍.ശിവശങ്കരന്‍ നായര്‍,വനിതായൂണിയന്‍ പ്രസിഡന്റ് ഡോ.സിന്ധുരാജീവ്,ബി.സുരേഷ് കുമാര്‍,എന്‍.കെ രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. യൂണിയന്‍ കമ്മിറ്റി അംഗം കെ.പി.ചന്ദ്രഹാസന്‍,യൂണിയന്‍സെക്രട്ടറി ആര്‍.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!