ChuttuvattomIdukkiThodupuzha

രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ വലഞ്ഞ് നഴ്‌സുമാര്‍

തൊടുപുഴ: നഴ്‌സിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാനും പുതുക്കാനും കഴിയതെ വലഞ്ഞ് നഴ്‌സുമാര്‍. ഓണ്‍ ലൈനിലാണ് നഴ്‌സിംഗ് കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ഇതിനായി അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിച്ച് നിശ്ചിത ഫീസ് അടയ്ക്കുന്‌പോള്‍ ഒരു അപേക്ഷ നമ്പര്‍ കമ്പ്യൂട്ടറില്‍ തെളിയുമെങ്കിലും അതിന്റ പ്രിന്റ് എടുക്കാന്‍ കഴിയാറില്ലെന്ന പരാതി വ്യാപകമാണ്. അപേക്ഷ നമ്പര്‍ എഴുതിയെടുക്കുന്നതിനു മുമ്പ്‌ തന്നെ സൈറ്റില്‍നിന്ന് അപ്രത്യക്ഷമാകും. ഫോണിലോ ഇ മെയിലിലോ നമ്പര്‍ വരികയുമില്ല. ഇത് അപേക്ഷകരെ ബുദ്ധിമുട്ടിലാക്കുകയാണ്. അപേക്ഷാ നമ്പര്‍ അറിയാത്തതു മൂലം അപേക്ഷയുടേയും പണം അടച്ച രസീതിന്റേയും പകര്‍പ്പ് എടുക്കാന്‍ സാധിക്കുന്നില്ല.

അപേക്ഷ നമ്പര്‍ അറിയാത്തതിനാല്‍ അപേക്ഷയുടെയും പണം അടച്ച രസീതിന്റെയും പ്രിന്റ് എടുക്കാനും കഴിയില്ല. പിന്നീട് അപേക്ഷ നന്പര്‍ അറിയണമെങ്കില്‍ നഴ്‌സിംഗ് കൗണ്‍സിലില്‍ വിളിക്കണം. ഇതിനായുള്ള 0471- 277 4100 എന്ന നമ്പറില്‍ വിളിച്ചാല്‍ ലഭിക്കാറില്ലെന്നും പരാതിയുണ്ട്. അപേക്ഷയുടെ പ്രിന്റും സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ കോപ്പിയും അയച്ചു കൊടുത്താലേ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയുകയുള്ളു. ഫീസ് അടച്ചിട്ടും നമ്പര്‍ എടുക്കാന്‍ കഴിയാത്തവര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇടുക്കി ജില്ലയില്‍നിന്നുള്‍പ്പെടെ നിരവധി നഴ്‌സുമാരാണ് ബുദ്ധിമുട്ടുന്നത്. പുതുക്കലിനും രജിസ്ട്രഷനും വലിയ തുക ഈടക്കുന്ന സ്ഥാപനമാണ് നിരുത്തരവാദപരമായി പെരുമാറുന്നത്. നിലവില്‍ അപേക്ഷ നമ്പറ് അറിയാന്‍ തിരുവനന്തപുരത്ത് പോകേണ്ട അവസ്ഥയാണ് പല്‍ക്കും. വിദേശത്ത് ജോലി ചെയ്യുന്ന നഴ്‌സുമാരും നാട്ടില്‍ എത്തിയ സമയത്താണ് രജിസ്ട്രഷന്‍ പുതുക്കുന്ന അവരും പ്രതിസന്ധിയിലാണ്.

Related Articles

Back to top button
error: Content is protected !!