IdukkiThodupuzha

ഒ.പി. ക്ലിനിക്കിലേയ്ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യു

ഇടുക്കി:ഐ.റ്റി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തില്‍ വണ്ണപ്പുറം പഞ്ചായത്തില്‍ വെള്ളക്കയത്ത് പ്രവര്‍ത്തിക്കുന്ന ഒ.പി. ക്ലിനിക്കിലേയ്ക്ക് മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ്, എ.എന്‍.എം, സ്വീപ്പര്‍, അറ്റന്‍ഡര്‍ തസ്തികകളില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. നിലവിലുള്ള അല്ലെങ്കില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേയ്ക്ക് 1 വര്‍ഷം കാലയളവിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലാണ്  നിയമനം. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അല്ലെങ്കില്‍ സാക്ഷ്യപത്രം, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം കളക്ടറേറ്റിലെ ഡെപ്യൂട്ടി കളക്ടര്‍ റവന്യു റിക്കവറിയുടെ ചേമ്പറില്‍  ജനുവരി അഞ്ചിന് രാവിലെ 10.30 ന് മുമ്പായി ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  04862 222399.

Related Articles

Back to top button
error: Content is protected !!