ChuttuvattomIdukkiThodupuzha

അവധി ദിവസങ്ങളിലെ നിയമലംഘനം: പ്രത്യേക സ്‌ക്വാഡ് രൂപികരിച്ചു

തൊടുപുഴ: തുടര്‍ച്ചയായി അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ അനധികൃത പാറ ഖനനം, മണ്ണ് മണല്‍ കടത്തല്‍, നിലം നികത്തല്‍ , നിര്‍മ്മാണം, മറ്റ് നിയമലംഘനങ്ങള്‍ എന്നിവ തടയുന്നതിന് ജില്ലാ കളക്ടര്‍ പ്രത്യേക സ്‌ക്വാഡ് രൂപികരിച്ചു. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേരള തണ്ണീര്‍ത്തട സംരക്ഷണ നിയമം, കേരള ഭൂ സംരക്ഷണ നിയമം, മൈന്‍സ് ആന്റ് മിനറല്‍സ് കണ്‍സഷന്‍ ചട്ടങ്ങള്‍ പ്രകാരം കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം. കളക്ടറേറ്റ്: 04862 232242, 232366, ഇടുക്കി താലൂക്ക്: 04862 235361, 8547618435, തൊടുപുഴ താലൂക്ക്: 04862 222503, 8547612801, പീരുമേട് താലൂക്ക്: 04869 232077, 8547612901, ഉടുമ്പന്‍ചോല താലൂക്ക്: 04868 232050, 8547613201, ദേവികുളം താലൂക്ക്: 04865 264231, 8547613101

Related Articles

Back to top button
error: Content is protected !!