IdukkiLocal Live

ഭരണഭാഷ -മലയാള ഭാഷ ; അവലോകന യോഗം ചേര്‍ന്നു

ഇടുക്കി : ഭരണഭാഷ -മലയാള ഭാഷ ജില്ലാ തല ഏകോപന സമിതിയുടെ അവലോകന യോഗം അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ബി ജ്യോതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വിവിധ വകുപ്പുകള്‍ ഭരണഭാഷ മലയാളത്തിലാക്കുന്നത് സംബന്ധിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഉദ്യോഗസ്ഥ- ഭരണ പരിഷ്‌കാര ( ഔദ്യോഗിക ഭാഷ) വകുപ്പിലെ ഭാഷാവിദഗ്ധന്‍ ഡോ. ആര്‍ ശിവകുമാര്‍ ഭരണഭാഷാ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന നവമാറ്റങ്ങളെ പറ്റി വിശദീകരിച്ചു. ഇ-ഓഫീസിന്റെ പ്രാധാന്യം, ലിപിപരിഷ്‌കരണം, പുതിയ ഫോണ്ടുകള്‍, ഭരണഭാഷയില്‍ വാക്കുകള്‍ ശ്രദ്ധിച്ചുപയോഗിക്കുന്നതിലെ സൂക്ഷ്മതകള്‍, സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍, കോടതി ഉത്തരവുകള്‍ തുടങ്ങിയവ സംബന്ധിച്ച് അദ്ദേഹം സംസാരിച്ചു. ഡെപ്യൂട്ടി കളക്ടര്‍ കെ മനോജ്, മറ്റ് വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!