Thodupuzha

വയോസേവന അവാര്‍ഡ് 2021 – അപേക്ഷ ക്ഷണിച്ചു

തൊടുപുഴ : ഇടുക്കി ജില്ലയിലെ വയോജന സേവനമേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവരില്‍ നിന്നും സംസ്ഥാനതല വയോസേവന അവാര്‍ഡ് 2021 ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ രണ്ടെണ്ണം വീതം അനുബന്ധ രേഖകള്‍ സഹിതം ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ 2022 ജനുവരി 10 നകം ലഭിക്കണം. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റ് ആയ www.sjd.kerala.gov.in സന്ദര്‍ശിക്കുകയോ ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസിനെ സമീപിക്കുകയോ ചെയ്യണം. വയോജന സേവനമേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ഗ്രാമപഞ്ചായത്, ബ്ലോക്ക് പഞ്ചായത്, എന്‍ ജി ഒ / സ്ഥാപനങ്ങള്‍ (സര്‍ക്കാരിതരം), സര്‍ക്കാര്‍ ഗവ. ഓള്‍ഡ് ഏജ് സ്ഥാപനം, മികച്ച സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ (മുതിര്‍ന്ന പൗരന്‍), കലാ സാഹിത്യ സാംസ്‌കാരിക മേഖലയിലലെ മികവിന് (മുതിര്‍ന്ന പൗരന്‍), ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് (മുതിര്‍ന്ന പൗരന്‍) എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. അപേക്ഷ അയക്കേണ്ട വിലാസം: ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ്, ഇടുക്കി, മൂന്നാം നില, മിനി സിവില്‍ സ്‌റേഷന്‍, തൊടുപുഴ, ഫോണ്‍ നമ്പര്‍: 0486-2228160.

Related Articles

Back to top button
error: Content is protected !!