Thodupuzha

ഒളിമ്പിക് ഗെയിംസ്  ഹാന്റ് ബോള്‍ മത്സരം 16 ന്

 

 

തൊടുപുഴ: ജില്ലാ ഒളിമ്പിക് ഗെയിംസ് ഹാന്റ് ബോള്‍ മത്സരം 16 ന് കുമാരമംഗലം എം.കെ.എന്‍.എം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ജില്ലയിലെ പ്രമുഖ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ദേശീയ, സംസ്ഥാന, യൂണിവേഴ്‌സിറ്റി താരങ്ങള്‍ വിവിധ ടീമുകളെ പ്രതിനിധീകരിക്കും.

രാവിലെ 9ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ ഹാന്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി. അജീവ് അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസര്‍ മത്സരം ഉദ്ഘാടനം ചെയ്യും. ഇന്റര്‍നാഷണല്‍ അത്‌ലറ്റ് സന്ധ്യ കെ.ജെ മുഖ്യ അഥിതിയായി പങ്കെടുക്കും. സമാപന സമ്മേളനത്തില്‍

വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇന്ദു സുധാകരന്‍ മെഡല്‍ വിതരണം ചെയ്യും.

Related Articles

Back to top button
error: Content is protected !!