Thodupuzha

ഒളിമ്പിക് ഗെയിംസ്:  സംഘാടക സമിതി രൂപീകരിച്ചു

തൊടുപുഴ: ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ നടത്തിപ്പിന് 101 അംഗ സംഘടക സമിതി രൂപീകരിച്ചു. സുനില്‍ സെബാസ്റ്റ്യന്‍ (പ്രസിഡന്റ്), എം.എസ്. പവനന്‍ (ജനറല്‍ സെക്രട്ടറി), എം.എന്‍ ബാബു (ചെയര്‍മാന്‍), ബിനു ജെ. കൈമള്‍ (സംഘാടക സമിതി ട്രഷറര്‍), മന്ത്രി റേഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എം.പി. എം.എല്‍.എ.മാരായ പി.ജെ.ജോസഫ് , എം.എം.മണി, വാഴൂര്‍ സോമന്‍ , എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ പോലീസ് ചീഫ്, മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയൊ സെബാസ്റ്റ്യന്‍ (മുഖ്യ രക്ഷാധികാരികള്‍), തൊടുപുഴ തഹസില്‍ദാര്‍ ജോസുകുട്ടി ജോസഫ്, തൊടുപുഴ ഡിവൈ.എസ്.പി. കെ.സദന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി.രാജു തരണിയില്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.എന്‍. സുരേഷ്, സെക്രട്ടറി വിനോദ് കണ്ണോളില്‍, ന്യൂമാന്‍ കോളജ് പ്രിന്‍സിപ്പല്‍ തോംസണ്‍ ജോസഫ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഒ.എസ്. ജയകുമാര്‍ (രക്ഷാധികാരികള്‍) എന്നിവര്‍ ഉള്‍പ്പെടുന്ന സംഘാടക സമിതിയാണ് രൂപീകരിച്ചത്. സംഘടക സമിതി രൂപീകരണ യോഗം മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ എം.എന്‍ ബാബു, എം.എസ് പവനന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഒ.എസ്. ജയകുമാര്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ ജോയിന്റ് സെകട്ടറി ശരത് യു. നായര്‍, ടി.സി. രാജു തരണിയില്‍, എന്‍. രവീന്ദ്രന്‍ , ഡോ. ബോബു ആന്റണി., കെ.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു. കേരള പത്രപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഏയ്ഞ്ചല്‍ അടിമാലി എന്നിവരെ ആദരിച്ചു.

Related Articles

Back to top button
error: Content is protected !!