Thodupuzha

ഒളിമ്പിക് ഹാന്റ്‌ബോള്‍ ടാസ്‌ക് , എം.കെ.എന്‍.എം ജേതാക്കള്‍

തൊടുപുഴ : തൊടുപുഴ ഒന്നാമത് ഇടുക്കി ജില്ലാ ഒളിമ്പിക് ഗെയിംസ് മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ ടാസ്‌ക് നാടുകാണിയും വനിതാ വിഭാഗത്തില്‍ എം കെ.എന്‍ എം ഹാന്റ്‌ബോള്‍ ക്ലബ്ബും ജേതാക്കളായി

കുമാരമംഗലം എം.കെ എന്‍ എം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 14 ന് എതിരെ 15 ഗോളുകള്‍ക്ക് മാസ്റ്റേഴ്‌സ് ക്ലബ്ബ്ഇടുക്കിയെ പരാജയപ്പെടുത്തിയാണ് ട്രൈബല്‍ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജ് നാടുകാണി ജേതാക്കളായത് വനിതാ വിഭാഗത്തില്‍ മുന്നിന് എതിരെ ആറ് ഗോളുകള്‍ക്ക് സ്റ്റാര്‍ ക്ലബ് കുമാരമംഗലത്തെ പരാജയപ്പെടുത്തിയാണ് എം.കെ.എന്‍ എം .ഹാന്റ് ബോള്‍ ക്ലബ്ബ് ജേതാക്കളായത്

 

മത്സര വിജയ്കള്‍ക്ക് കുമാരമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി ചെമ്പകശേരി ട്രോഫിയും മെഡലും വിതരണം ചെയ്തു ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഗ്രെസി തോമസ് അസോസിയേഷന്‍ ഭാരവാഹികളായ അനില്‍കുമാര്‍ കെ.ആര്‍, അശ്വിന്‍ സത്യന്‍, കെ ശശിധരന്‍ , അന്‍വര്‍ ഹുസൈന്‍, റഫീക്ക് പള്ളത്തുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു

Related Articles

Back to top button
error: Content is protected !!