ChuttuvattomThodupuzha

തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി 18ന്

തൊടുപുഴ: പടിഞ്ഞാറെ കോടിക്കുളം തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ സ്കന്ദഷഷ്ഠി 18ന് ക്ഷേത്രം മേൽശാന്തി കെ.എൻ. രാമചന്ദ്രൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. രാവിലെ വിശേഷാൽ ഗണപതിഹവനം, 10.30ന് വിശേഷാൽ സ്കന്ദഷഷ്ഠി പൂജകൾ, കലശപൂജകൾ, 11.30ന് കലശാഭിഷേകങ്ങൾ, വിശേഷാൽ അഷ്ടാഭിഷേകം, നവകാഭിഷേകം, ദ്രവ്യാഭിഷേകങ്ങൾ, പഞ്ചാമൃതം, മറ്റ് വിവിധ അഭിഷേകങ്ങൾ, 12.30ന് സ്കന്ദഷഷ്ഠി പൂജയും ഉച്ചദീപാരാധനയും നടക്കും. വിശേഷാൽ അഭിഷേകങ്ങൾ വഴിപാടായി നടത്താൻ 16ന് ക്ഷേത്ര കൗണ്ടറിൽ അറിയിക്കണമെന്ന് പ്രസിഡന്റ് പി.ഡി. സോമനാഥും സെക്രട്ടറി എം.ജി. രാജനും അറിയിച്ചു.

Related Articles

Back to top button
error: Content is protected !!