Thodupuzha

സെപ്തംബർ 27 മോട്ടോർ വാഹനങ്ങൾ ഒന്നടങ്കം പണിമുടക്കും.

ഇടുക്കി: കാർഷിക നിയമ ഭേദഗതികൾ കേന്ദ്ര സർക്കാർ പിൻവലിക്കുക, തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക, മോട്ടോർ വാഹന വ്യവസായികൾക്കു വേണ്ടി 15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്ര ഗവൺമെന്റ്  നിർദ്ദേശം പിൻവലിക്കുക, ഇന്ധന വില കൊള്ള അവസാനിപ്പിക്കുക, പൊതുമുതൽ ആകെ വിറ്റുതുലക്കുന്ന കേന്ദ്ര നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ടു സെപ്തംബർ 27 ന് നടക്കുന്ന ദേശീയ പണിമുടക്കിൽ ഇടുക്കി ജില്ലയിലെ മുഴുവൻ മോട്ടോർ വാഹന തൊഴിലാളികളും വർക്ക് ഷോപ്പ് ജീവനക്കാരും സ്വകാര്യ വാഹനങ്ങളും പങ്കെടുക്കുമെന്ന് ഇടുക്കി ഡിസ്ടിക്ട് മോട്ടോർ വർക്കേഴ്സ് കോ-ഓർഡിനേഷൻ ജില്ലാ പ്രസിഡണ്ടു്. കെ.എം. ബാബു അറിയിച്ചു. പണി മുടക്കിനോടനുബന്ധിച്ച് സെപ്തംബർ 25, 26 തിയതികളിൽ എല്ലാ പ്രധാന കേന്ദ്രങ്ങളിലും പന്തം കൊളുത്തിപ്രകടനങ്ങൾ നടത്തും. 27 ന് രാവിലെ പൊതുസ്ഥലങ്ങളിൽ തൊഴിലാളികൾ അണിനിരന്ന് ചെറിയ ചെറിയ യോഗങ്ങൾ കോവി ഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടു് നടത്തും. ചെറുതോണി സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന തൊഴിലാളി കൺവൻഷൻ പി.എസ്.രാജൻ ഉദ്ഘാടനം ചെയ്തു. കെ.എം. ബാബു , കെ.എൻ ശിവൻ, കെ.ആർ. സോദരൻ എം.എം. റഷീദ്, എം. കമറുദീർ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!