Thodupuzha

നാടന്‍ ഓണചന്തയും സ്വദേശി വിപണനമേളയും തൊടുപുഴയില്‍ പ്രവര്‍ത്തിക്കും

തൊടുപുഴ : കാഡ്‌സിന്റെ നേതൃത്വത്തില്‍ നാടന്‍ ഓണചന്തയും സ്വദേശി വിപണനമേളയും തൊടുപുഴയില്‍ രണ്ടു കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കും. 5,6,7 തീയതികളില്‍ നടത്തുന്ന മേള കാഞ്ഞിരമറ്റം ബൈപാസ്സിലുള്ള കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റിലും വെങ്ങല്ലൂര്‍ മങ്ങാട്ടുകവല ബൈപാസിലെ വില്ലേജ് സ്‌ക്വയറിലുമാണ് സംഘടിപ്പിച്ചിട്ടുള്ളത്. വട്ടവട കാന്തല്ലൂര്‍ മേഖലകളില്‍ നിന്നുള്ള പച്ചക്കറികള്‍ കൂടാതെ സംസ്ഥാന വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള നേര്യമംഗലം വിപണിയിലെയും ജൈവ ഗ്രാമമായ മാങ്കുളത്തേയും പ്രാദേശികമായി കര്‍ഷകരില്‍ നിന്നും സംഭരിച്ചിട്ടുള്ള പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളുമാണ് നാടന്‍ ഓണച്ചന്തയില്‍ ഒരുക്കിയിട്ടുള്ളത്.കൂടാതെ നൂറോളം സംരംഭകരുടെ ആയിരത്തില്‍പരം സ്വദേശി ഉല്‍പ്പന്നങ്ങളും ലഭിക്കും.ഉത്പന്നങ്ങള്‍ വിപണി വിലയേക്കാള്‍ 20ശതമാനം വരെ വിലക്കുറവിലാണ് വിറ്റഴിക്കുന്നതെന്നു ചെയര്‍മാന്‍ ആന്റണി കണ്ടിരിക്കല്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!