Kerala

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ റേഷന്‍ കടകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കും. കിറ്റുകള്‍ മുഴുവന്‍ എത്തിച്ചതായി ഭക്ഷ്യവകുപ്പ് അറിയിച്ചു. ഞായറാഴ്ച്ച രാത്രി വരെയുള്ള കണക്കു പ്രകാരം 2,59, 944 കിറ്റുകളാണ് വിതരണം ചെയ്തത്. ഇനി 3, 27,737 കാര്‍ഡ് ഉടമകള്‍ക്ക് കൂടി കിറ്റ് നല്‍കാനുണ്ട്. ക്ഷേമസ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!