ChuttuvattomThodupuzha

ശാസ്താംപാറ ഗവ.എല്‍.പി.എസ് സ്‌കൂളില്‍ ഓണാഘോഷവും സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും നടത്തി

ഇടവെട്ടി: ശാസ്താംപാറ ഗവ: എല്‍ പി സ്‌കൂളില്‍ ഓണാഘോഷവും, സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും നടന്നു. വൈകുന്നേരം 4.30 ന് നടന്ന പൊതുസമ്മേളനം ഇടവെട്ടി പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് ഇ.കെ അജിനാസ് അധ്യക്ഷ വഹിച്ചു. തൊടുപുഴ ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍ ഷീബാ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് സുനി സാബു പ്രതിഭകളെ ആദരിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്‍സി മാര്‍ട്ടിന്‍ സുവര്‍ണ്ണജൂബി ലോഗോ പ്രകാശനം നടത്തി. അക്കാദമിക മികവ് പ്രകാശനം അഞ്ചാം വാര്‍ഡ് മെമ്പര്‍ താഹിറ അമീര്‍ നിര്‍വ്വഹിച്ചു.

ടീച്ചര്‍മാരായ ഷഹന കരീം, റസീറ നൗഷാദ്, ഷര്‍മ്മി മോള്‍ എം, സോള്‍ജി അനീഷ്, മഞ്ജു വിജില്‍, ചന്ദ്രമതി, ഐഷ സലീം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കലാകായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സ്‌കൂള്‍വികസന സമിതി ചെയര്‍മാന്‍ സിബി ജോസ് സമ്മാനങ്ങള്‍ നല്‍കി. എം.പി.റ്റി.എ പ്രസിഡന്റ് അന്‍ഷിദ അജ്മല്‍, സി.ഡി.എസ് മെമ്പര്‍ സബീന, ഇ.കെ. രാധ, തങ്കപ്പന്‍, വികസന സമിതി അംഗങ്ങളായ സണ്ണി കടുത്തലക്കുന്നേല്‍, പി.കെ സാബു പുളിക്കല്‍, പിറ്റി എ അംഗങ്ങളായ അര്‍ഷാദ് വി.ഇ.രതീഷ്, ഹെഡ് മാസ്റ്റര്‍ പൗലോസ് എന്‍.വി, പിറ്റി എ എക്‌സിക്യൂട്ടി വംഗം പ്രകാശ് തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!