ChuttuvattomThodupuzha

ഇടവെട്ടിയില്‍ ഓണാഘോഷവും ലാപ്പ് ടോപ്പ് വിതരണവും നടത്തി

തൊടുപുഴ: ഇടവെട്ടി പ്രണവം ലൈബ്രറിയുടെ 24-ാമത്  വാര്‍ഷിക ഓണാഘോഷ പരിപാടിയുടെ ഭാഗമായി എന്‍.ജി.ഒ കോണ്‍ഫഡറേഷന്റെ  സഹകരണത്തോടെ 50 ശതമാനം തുക സബ്‌സിഡി യോടെ 35 വിദ്യാര്‍ഥികള്‍ക്ക് ലാപ്പ് ടോപ്പ് വിതരണം ചെയ്തു. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ്  ബിന്‍സി മാര്‍ട്ടിന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം കെ.എന്‍ ബാബു മുഖ്യ പ്രഭാഷണം നടത്തി. ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മ്മാന്‍  റ്റി.ബി സുബൈര്‍,  പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ലത്തീഫ് മുഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ  ഷീജ നൗഷാദ് ,സുജാത ശിവന്‍ നായര്‍ ,ബേബി കാവാലം, അജ്മല്‍ ഖാന്‍ അസീസ്, എ.കെ. സുഭാഷ് കുമാര്‍, അസീസ് ഇല്ലിക്കല്‍ എന്നിവര്‍ ചേര്‍ന്ന് ലാപ്പ് ടോപ്പുകളും  ഓണസമ്മാനങ്ങളും വിതരണം ചെയ്തു. പ്രണവം പ്രസിഡന്റ് റ്റി.സി ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് ജയകൃഷ്ണന്‍ പുതിയേടത്ത്, സെക്രട്ടറി പി.എന്‍ സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും ട്രാക്ക് ഗാനമേളയും നടന്നു.

Related Articles

Back to top button
error: Content is protected !!