Thodupuzha

ഓണം ഫെസ്റ്റ് – 2022: സംഘാടക സമിതി യോഗം ചേര്‍ന്നു

തൊടുപുഴ: മുട്ടം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണം ഫെസ്റ്റ് – 2022 ന്റെ സംഘാടക സമിതി യോഗം ചേര്‍ന്നു. ഓണം ഫെസ്റ്റ് വിളംബര സാംസ്‌ക്കാരിക ഘോഷയാത്ര, കലാ-കായിക മത്സരങ്ങള്‍ എന്നിങ്ങനെ വിവിധ പരിപാടികളോടെ സെപ്റ്റംബര്‍ 3 മുതല്‍ 6 വരെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
കുടുംബശ്രീ, സര്‍ക്കാര്‍ വകുപ്പുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ വിവിധ കലാ-കായിക-സാംസ്‌കാരിക സംഘടനകള്‍, ബാങ്കുകള്‍, മര്‍ച്ചന്റ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഓണം ഫെസ്റ്റ് – 2022 സംഘടിപ്പിക്കുന്നത്. ഫെസ്റ്റിന്റെ വിജയത്തിന് വിവിധ തലങ്ങളിലുള്ള സബ് കമ്മറ്റികള്‍ രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു പാലംപറമ്പില്‍, വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍ പേഴ്‌സന്‍ ഷേര്‍ളി അഗസ്റ്റിന്‍, പഞ്ചായത്ത് മെമ്പര്‍മാരായ സൗമ്യ സാജിബിന്‍, ജോസ് കടത്തലക്കുന്നേല്‍, മേഴ്സി ദേവസ്യ, റെന്‍സി സുനീഷ്, റെജി ഗോപി, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ എലിയയാമ്മ, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ്. രാധാകൃഷ്ണന്‍ വിവിധ സാമൂഹ്യ – സാംസ്‌ക്കാരിക – രാഷ്ട്രീയ സംഘടനാ നേതാക്കള്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!