ChuttuvattomThodupuzha

കിഴക്കുംഭാഗം കരയോഗം ഓണാഘോഷം സംഘടിപ്പിച്ചു

മണക്കാട്: കിഴക്കുംഭാഗം കരയോഗം ഓണാഘോഷം സംഘടിപ്പിച്ചു.  തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി ഹരിദാസ് തിരുവോണ സന്ദേശം നല്‍കി. എന്‍.എസ്.എസ് താലൂക്ക്  യൂണിയന്‍ സെക്രട്ടറി ആര്‍. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം  നടത്തി. കരയോഗം പ്രസിഡന്റ് കെ.പി ചന്ദ്രഹാസന്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍ സിനു, എസ്. പത്മഭൂഷന്‍, പി. പുഷ്പകുമാരി  തുടങ്ങിയവര്‍ പ്രസംഗിച്ചു.  രാമായണ പാരായണ മത്സരം, ക്വിസ് മത്സരം എന്നിവയില്‍  വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഓണപ്പായസം, ഉപ്പേരി, ചായ സല്‍ക്കാരം എന്നിവയോടെ  ഓണാഘോഷം നടത്തി.

Related Articles

Back to top button
error: Content is protected !!